കുട്ടികൾക്ക് വ്യത്യസ്തമായ വേനലവധി ആഘോഷക്കാലം ഒരുക്കി C360

കുട്ടികൾക്ക് വ്യത്യസ്തമായ വേനലവധി ആഘോഷക്കാലം ഒരുക്കി C360

16 May, 2019
|
admin

പാടത്തെ കുട്ടികൾ ഇത്തവണ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത് വ്യത്യസ്തമായ ഒരു അവധിക്കാലത്തിലൂടെയാണ്. ഇത് വരെ അവരനുഭവിക്കാത്ത ജീവിതവും, പഠിക്കാതിരുന്ന പാഠങ്ങളും ഒക്കെയാണ് ഇന്ന് അവർക്ക് കൂട്ട്. പുസ്‌തകങ്ങളും പേനയും ഇല്ലാതെ ഒരുപാട് കാര്യങ്ങൾ നമ്മുക്ക് ചുറ്റിൽ നിന്നും പഠിക്കാനുണ്ട്. വിജ്ഞാനത്തിനൊപ്പം വിനോദവും, കളികളും, ചിരികളും നിറച്ച ഒരു ആഘോഷ രീതിയാണ് ഞങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

കുട്ടികളുടെ സ്വന്തമായ മാനസിക വളർച്ചക്ക് ഉതകുന്ന പാഠങ്ങളും നമുക്ക് പഠിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾ എല്ലാ ഞായറാഴ്ചയും സംഘടിപ്പിക്കുന്ന ഡിജിറ്റൽ ക്ലാസ്സിന്റെ പ്രധാന ഉദ്ദേശവും ഇത് തന്നെയാണ്. കുട്ടികൾക്ക് ഇന്നത്തെ ലോകത്തിന്റെ സാധ്യതകൾ പഠിപ്പിക്കുന്ന കമ്പ്യൂട്ടർ ക്ലാസ്സുകളും, കരിയർ ഗൈഡൻസ് ക്ലാസ്സുകളും അവർക്ക് വളരെ ഉപകാരപ്രദമാണ്.ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തിപ്പെടാം എന്ന് ഓരോ കുട്ടികൾക്ക് കൃത്യമായി പറഞ്ഞു കൊടുക്കുകയും അതിനുള്ള സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

പാടം, കൂടൽ, മാങ്കോട്, കൊടുമൺ എന്നിവിടങ്ങളിൽ കുട്ടികൾക്ക് സൗജന്യമായി ഫുട്ബോൾ പരിശീലനം നൽകി വരുന്നു. ഞങ്ങൾ നടത്തിയ വിനോദ യാത്രയാണ് മറ്റൊന്ന്. ശംഖുമുഖം ബീച്ച്, പ്രിയദർശിനി പ്ലാനറ്റോറിയം, ഹാപ്പി ലാൻഡ് എന്നിവിടങ്ങളിലേക്കുള്ള ഒരു മുഴുവൻ ദിവസ യാത്ര ഒരു വിനോദയാത്ര ആസൂത്രണം ചെയ്യാൻ തുടങ്ങിയത് മുതൽ തിരിച്ചെത്തുന്നത് വരെ ഓരോ കുട്ടികളുടെയും മുഖത്തു കണ്ട സന്തോഷം തന്നെയാണ് അവരുടെ ഭാവിക്കു വേണ്ടി ഞങ്ങൾക്ക് ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് ഞങ്ങളെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഇതിനു കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.

Contact us: impact@corporate360.us, 0475.235.0360