How To Build Low-Cost Homes for Disadvantaged People

How To Build Low-Cost Homes for Disadvantaged People

16 May, 2019
|
admin

ഭവനരഹിതരായ കുറെ ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത, സാങ്കേതിക തടസ്സങ്ങളാൽ സർക്കാർ പദ്ധതികളിൽ വീട് ലഭ്യമാവാത്തവർക്ക് ചിലവ് കുറഞ്ഞ രീതിയിൽ അടച്ചുറപ്പുള്ള ഭവനങ്ങൾ വേഗത്തിൽ നിർമ്മിച്ചു നൽകുന്ന ആശയം പങ്കു വെക്കുകയാണ്.മൂന്നു വീടുകളാണ് നിർധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയത്.

1. ട്രാൻസ്ജെൻഡറായ രവിയേട്ടൻ ഒറ്റയ്ക്കാണ്. ഒരു മുറി, അടുക്കള, പുകയില്ലാത്ത അടുപ്പ്, ബാത് റൂം, സിറ്റ് ഔട്ട് എന്നിവയടങ്ങുന്ന വീടിന് ചെലവായത് രണ്ടര ലക്ഷം രൂപയാണ്.

2. അപ്പുവേട്ടൻ ഒറ്റയ്ക്കാണ് താമസം. ഒരു മുറി, അടുക്കള, ബാത് റൂം , സിറ്റ് ഔട്ട് എന്നിവയടങ്ങുന്ന വീടിന് ചെലവായത് രണ്ടു ലക്ഷം രൂപയാണ്.

3. സുഭാഷും രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് രണ്ടു മുറികളും അടുക്കളയും ബാത്റൂമും ഉള്ള വീടിനു ചെലവായത് 3 ലക്ഷം രൂപയാണ്.

പറഞ്ഞു വരുന്നത് രണ്ടോ മൂന്നോ ലക്ഷം രൂപക്കുള്ളിൽ ഒരു ചെറിയ വീട് കെട്ടി, ഒരു കുടുംബത്തിന് ജീവിക്കാൻ സൗകര്യം ഒരുക്കാം എന്നതാണ്. അടച്ചുറപ്പുള്ളതും ബുദ്ധിമുട്ടുകളില്ലാതെ താമസിക്കുവാൻ പറ്റുന്ന വീടുകൾ തന്നെയാണ് ഇവ. ഇത്തരത്തിലുള്ള വീടുകളുടെ പ്രത്യേകത ഇത് തീർക്കാൻ വർഷങ്ങളോ മാസങ്ങളോ ഒന്നും എടുക്കുകയില്ല എന്നതാണ്. ദിവസങ്ങൾ കൊണ്ട് അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാനും ആകും. സാമൂഹ്യ പ്രവർത്തകർക്കും, സേവന സംഘടനകൾക്കുമൊക്കെ പിന്തുടരാവുന്ന ഒരു മാതൃകയാണ്. ലക്ഷക്കണക്കിന് രൂപാ പണപ്പിരിവു നടത്തി ഉത്‌സവവും, പെരുന്നാളും, ആഘോഷങ്ങളും നടത്തുന്ന അതെ ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ സാമൂഹിക നന്മക്കു വേണ്ടുന്ന ജനസേവനങ്ങൾ നൽകാൻ ചെയ്യണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും അനുഗ്രഹീതമായ ഈശ്വരാരാധന. നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും ശ്രെഷ്ഠമായ സാമൂഹിക സേവനം.

Sharing a case study on building low-cost affordable homes for homeless people in rural villages of Kerala. Many villagers do not own land & some don’t have families (single men, transgender etc) hence they may not be eligible for government house schemes. I have built 3 houses for such disadvantaged people. Each house has a bed room, bathroom, kitchen and a sit-out, costed between 2 to 3 lakhs (less than $6000 per house). Please help such marginalised people who may not need a big villa but a smaller home where they can live safely.

Contact us: impact@corporate360.us, 0475.235.0360