കെ വി എസ് ട്രസ്റ്റിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ പാടത്തെ ഒരു യുവാവ് കൂടി സ്വയം തൊഴിൽ പര്യാപ്തത നേടി

കെ വി എസ് ട്രസ്റ്റിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ പാടത്തെ ഒരു യുവാവ് കൂടി സ്വയം തൊഴിൽ പര്യാപ്തത നേടി

6 November, 2019
|
admin
കെ വി എസ് ട്രസ്റ്റിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ പാടത്തെ ഒരു യുവാവ് കൂടി സ്വയം തൊഴിൽ പര്യാപ്തത നേടുകയാണ്. പാടം സുന്ദരവിലാസത്തിൽ ചിത്രാംഗതൻ മകൻ സുജിത് പി (ഭായി), ട്രസ്റ്റിന്റെ പ്രാരംഭഘട്ടം മുതൽ പ്രവർത്തിച്ചു വരുന്നു. ട്രസ്റ്റിന്റെ ആംബുലൻസ് ഡ്രൈവറായാണ് സേവനം തുടങ്ങിയത്. നിലവിൽ ട്രസ്റ്റിന്റെ സ്കൂൾ വാനിൽ സ്ഥിരം ഡ്രൈവറായി ജോലി ചെയ്യുന്നു. കൂടാതെ കെ വി എസ് ടി സ്‌റ്റോറിന്റെയും, ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തി വരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെയും, ട്രസ്റ്റ് പ്രവർത്തകരുടെ ഭവന സന്ദർശനങ്ങളുടെയും പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു. ഭായിയുടെ സ്വന്തമായുള്ള ഓട്ടോ, ടാക്സി ആയി ഉപയോഗിക്കുന്നതിനു പുതുക്കി പണിയാനുള്ള സഹായം അഭ്യർത്ഥിച്ചിരുന്നു. ട്രസ്റ്റിനും തന്റെ നാടിനും വേണ്ടി ഈ ചെറുപ്പക്കാരൻ ചെയ്യുന്ന പ്രവർത്തനങ്ങളും, സാമൂഹിക പ്രതിബദ്ധതയും വിലയിരുത്തി ഈ സഹായം നൽകാൻ ട്രസ്റ്റ് തയ്യാറാവുകയായിരുന്നു. ട്രസ്റ്റിന്റെ സഹായത്തോടെ മുപ്പതിനായിരത്തിലധികം രൂപാ ചിലവിൽ ഓട്ടോറിക്ഷയുടെ അറ്റകുറ്റപണികൾ ചെയ്‌തു നൽകി. ഇന്ന് രാവിലെ പത്തനാപുരത്തെ ഓഫീസിൽ വെച്ച് ഓട്ടോറിക്ഷ ഭായിയ്ക്കും കുടുംബത്തിനും കൈമാറി. സ്‌കൂൾ വാനിലെ രണ്ടു മണിക്കൂർ ജോലി കഴിഞ്ഞു കിട്ടുന്ന ബാക്കി സമയങ്ങളിൽ തൊഴിൽ ചെയ്ത് കൂടുതൽ വരുമാനം നേടാനുള്ള അവസരമാണ് ഈ ചെറുപ്പക്കാരന് ഒരുക്കി നൽകിയിരിക്കുന്നത്.