സുഭിക്ഷ കാമ്പയിനിന്റെ ഭാഗമായി പാടത്ത് കൃഷി ആരംഭിച്ചു

സുഭിക്ഷ കാമ്പയിനിന്റെ ഭാഗമായി പാടത്ത് കൃഷി ആരംഭിച്ചു

15 June, 2020
|
admin

പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി സ: കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഒന്നര ഏക്കർ സ്ഥലം കൃഷിക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ സ: സേതുവിന്റെയും പിതാവിന്റെയും നേതൃത്വത്തിലാണ് കൃഷി സ്ഥലമൊരുക്കുന്നത്. മാതൃകാ കൃഷിത്തോട്ടം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള കൃഷിക്ക് ആവശ്യമാവുന്ന സാമ്പത്തിക ചിലവുകൾക്ക് കെ വി എസ് ട്രസ്റ്റിന്റെ സഹായം നൽകും. പച്ചക്കറിയും വാഴപ്പഴവും കിഴങ്ങുവർഗ്ഗങ്ങളും ഇവിടെ വളർത്തും. ജൈവകൃഷി ആയതുകൊണ്ട് ഭാവിയിൽ ഏതാനും പശുക്കളും, മത്സ്യവും വളർത്താനുള്ള പദ്ധതി പഠനം നടത്തും. കാലവർഷവും, വെള്ളപ്പൊക്കവും, വന്യജീവികളുടെ ശല്യവും, വേനൽക്കാലത്തെ വരൾച്ചയുമൊന്നും കൃഷിയെ ബാധിക്കാതെ സംവിധാനമൊരുക്കാൻ ട്രസ്റ്റ് സഹായം നൽകും.

കലഞ്ഞൂർ ലോക്കൽ സെക്രട്ടറി സ: കെ കെ ശ്രീധരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ: രാജേഷ്, സ: രഘു സാർ, പാടം ബ്രാഞ്ച് അംഗങ്ങളായ ഷാനു, സേതു, സുധ, മഹേഷ്, പാർട്ടി സഖാക്കളായ സുനിൽ, മോനൂട്ടൻ, റഫീഖ്, ഭരത്, നവാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പറമ്പിൽ പണിയെടുക്കുന്നവരും, മറ്റു പാർട്ടി പ്രവർത്തകരുമെല്ലാം പങ്കെടുത്തു. മുഖ്യസംഘാടകൻ ട്രസ്റ്റംഗമായ സ: അരുൺ ചന്ദ്രൻ പരിപാടി ഏകോപിപ്പിച്ചു.